അന്തര്‍ ജില്ലാ മോഷണ സംഘം അറസ്റ്റില്‍

തൃശൂര്‍; ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തര്‍ ജില്ലാ മോഷണ സംഘം അറസ്റ്റിലായി. കൊടകര പൊന്തവളപ്പില്‍ ബിനു (40), മലപ്പുറം മൊറയൂര്‍ ആനക്കല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25), മഞ്ചേരി പയ്യനാട് പള്ളത്തില്‍ മേലെതൊടി ഷിയാസ് (25), മഞ്ചേരി ആമയൂര്‍ കടവന്‍ വീട്ടില്‍ നിസാര്‍ (31) എന്നിവരെയാണ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂണ്‍ 20ന് ഒല്ലൂര്‍ എളംതുരുത്തി മേല്‍പാലത്തിനു റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

മാല മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും, ഉല്ലാസയാത്രകള്‍ക്കുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സംഘം പല ബൈക്കുകളിലായി സഞ്ചരിക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പറുകളാണ് വ്യാജമായി ഉപയോഗിക്കുന്നത്. പാലക്കാട് മുതല്‍ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളിലെ 30 ഓളം കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പേരാമംഗലത്തെ വീട്ടില്‍ കയറി ചലനശേഷി നഷ്ടപ്പെട്ട വൃദ്ധന്റെ സ്വര്‍ണമാല പൊട്ടിച്ചതടക്കമുള്ള കേസ്സുകളില്‍ ഇവര്‍ പ്രതികളാണ്.

 

Leave A Reply