ഒടിപിയെ ചൊല്ലിയുള്ള തര്‍ക്കം;ഒല ടാക്‌സി ഡ്രൈവര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊലപ്പെടുത്തി

ചെന്നൈ: ഒല ടാക്‌സി ഡ്രൈവര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊലപ്പെടുത്തി.ഒടിപി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍നാണ് കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച്‌ ഡ്രൈവറിന്റെ മര്‍ദ്ദനമേറ്റാണ് മരണം. ഇടിയേറ്റ് ബോധരഹിതനായി വീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചെന്നൈയ്ക്കടുത്ത് നാവലൂരില്‍ ഞായറാഴ്ചയാണ് സംഭവം.ഗുഡുവാഞ്ചേരിയില്‍നിന്നുള്ള ഉമേന്ദറാണ് അടിയേറ്റു മരിച്ചത്. ഒല ടാക്സിഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കോയമ്ബത്തൂരില്‍ സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ ജോലിചെയ്യുന്ന ഉമേന്ദര്‍ രണ്ടുദിവസംമുമ്ബാണ് ചെന്നൈയിലെത്തിയത്.

മാളില്‍ കയറി സിനിമ കണ്ട് എന്‍ജിനീയറും കുടുംബവും തിരിച്ച്‌ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. ഗുഡുവാഞ്ചേരിയിലേക്ക് പോകാനായി ഉമേന്ദര്‍ ഒല ടാക്സി വിളിച്ചു. നമ്ബര്‍ നോക്കി ഉറപ്പുവരുത്തി കാറില്‍ കയറി. അതിനിടെയാണ് ഒടിപിയെ ചൊല്ലി തര്‍ക്കം ഉണ്ടായത്.ഒടിപി പറഞ്ഞിട്ട് കയറിയാല്‍ മതിയെന്ന് പറഞ്ഞ് കാറില്‍ നിന്ന് ഡ്രൈവര്‍ ഇറക്കിവിട്ടു.പുറത്തിറങ്ങിയ ഉമേന്ദര്‍ ദേഷ്യത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമായത്.

വഴക്കിനിടെ ക്ഷുഭിതനായ രവി കൈയിലുള്ള മൊബൈല്‍ ഫോണ്‍ കൊണ്ട് എറിഞ്ഞു. തുടര്‍ന്ന് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായി വീണ ഉമേന്ദറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Leave A Reply