പ്രമുഖവാസ്തുവിദ്യാവിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തികൊന്നു

ബെംഗളൂരു: പ്രമുഖവാസ്തുവിദ്യാവിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ ഹോട്ടലില്‍ വെച്ച്‌ കുത്തികൊന്നു.ചൊവ്വാഴ്ച രാവിലെ കര്‍ണാടകയിലെ ഹുബ്ബളളിയിലെ പ്രസിഡന്റ് ഹോട്ടസിന്റെ റിസപ്ഷനില്‍ വെച്ച്‌ ഗുരുജിയെ രണ്ട്‌പേര്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത്.കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു .

ബിസിനസ് ആവശ്യത്തിനാണ് ഗുരുജി ഹോട്ടലില്‍ എത്തിയത്.ദാരുണസംഭവം കണ്ട് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.ചിലര്‍ അ്ക്രമികളെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, കത്തിവീശി ഓടിച്ചു.പിന്നീടിവര്‍ ഹോട്ടലില്‍ നിന്ന് കടന്നു കളഞ്ഞു.വിവരമറിഞ്ഞ് ഹുബ്ബളളി പോലീസ് കമ്മീഷണര്‍ ലബ്ബുറാം അടക്കമുളളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായി പറയുന്നു. ഉടന്‍ പ്രതികളെ പിടിക്കുമെന്നും പോലീസ് അറിയിച്ചു.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും.കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.ബഗല്‍ക്കോട്ട സ്വദേശിയാണ് ചന്ദ്രശേഖര ഗുരുജി.വാസ്തു ശാസ്ത്രരംഗത്തെ പ്രശസ്തനാണ്.സരള്‍വാസ്തു എന്ന പേരിലുളള സംരംഭത്തിന്റെ സ്ഥാപകനാണ്.

Leave A Reply