പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണം; കെഎസ്ടിപിയുടെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

പുനലൂര്‍: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നെല്ലിപ്പള്ളിയില്‍ തകര്‍ന്ന ഭാഗം ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. കെഎസ്ടിപിയുടെ ഉദ്യോഗസ്ഥ സംഘം മണിക്കൂറുകളോളം ഇവിടെ പരിശോധന നടത്തി.തകര്‍ന്ന സംരക്ഷണഭിത്തി പുനര്‍നിര്‍മിയ്ക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ സംഘം നിര്‍ദേശം നല്‍കി. കരാറുകാരന്റെ ചെലവില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്‍.ബിന്ദു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്‍, ഉദ്യോഗസ്ഥരായ റോജി വര്‍ഗീസ്, ദീപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

 

Leave A Reply