ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ബസ്ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു

ദുബായ്:  ദുബായിൽ പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടത്തിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ഓസ്ട്രേലിയൻ ബസ് നിർമാണ സ്ഥാപനമായ ബസ്ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു.

2017 മുതൽ ബസ് ടെക്കിന്റെ ബസുകൾ ദുബായിൽ ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ പുതിയ തലമുറ ബസുകളാണ് ഇനി പരീക്ഷിക്കുന്നത്.

ദുബായിയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് സർവീസ് പരീക്ഷിക്കുന്നത്.

Leave A Reply