ദുബായിൽ കടം കാരണം തടവിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കും

ദുബായ്: ബലി പെരുന്നാളി (ഈദുൽ അദ്ഹ) നോടനുബന്ധിച്ച് കടങ്ങൾ കാരണം ദുബായിൽ തടവിൽ കഴിയുന്നവരിൽ രണ്ടാമത്തെ സംഘത്തെ വിട്ടയക്കും.

ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം എമിറേറ്റിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് കൈപ്പറ്റി.  കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഹുസൈൻ സജ്‌വാനിയുടെ ദമാക് ഫൗണ്ടേഷൻസിന്റെ ഫ്രഷ് സ്ലേറ്റ് പദ്ധതി പ്രകാരമാണ് ഫണ്ട് കൈമറിയത്.

മോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്ന് ഭാവി ജീവിതം സന്തോഷകരമാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

Leave A Reply