ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്; ഒന്നാംഘട്ട യോഗ്യത നേടി തിരുവനന്തപുരം

തിരുവനന്തപുരം: ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തില്‍ ഒന്നാംഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം.കേന്ദ്ര നഗര മന്ത്രാലയമാണ് ‘ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്’ ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നഗരങ്ങള്‍ കാഴ്ചവച്ച മാതൃകാപരമായ പ്രകടനമാണ് അവാര്‍ഡിന് വിലയിരുത്തുന്നത്. രാജ്യത്തുടനീളമുള്ള 75 സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 57ാം സ്ഥാനത്താണ് തിരുവനന്തപുരം.

കൊച്ചിയാണ് കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റൊരു നഗരം.72ാം സ്ഥാനത്താണ് കൊച്ചി. രണ്ടാം ഘട്ടത്തില്‍ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. 15 വരെ രണ്ടാം ഘട്ടത്തിനായി അപേക്ഷിക്കാം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സ്മാര്‍ട്ട്‌സിറ്റി മിഷന്‍ ആരംഭിച്ചതായി സിഇഒ ഡോ വിനയ് ഗോയല്‍ അറിയിച്ചു.

 

Leave A Reply