മിസ് കോസ്മോസ് ഇന്റർനാഷണൽ മത്സരത്തിൽ ഗായത്രി ശ്രീലത ഇന്ത്യയെ പ്രതിനിധീകരിക്കും

മുംബൈ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ ഒർലാണ്ടോയിൽ ജൂലൈ 4 മുതൽ 9 വരെ നടക്കുന്ന മിസ് കോസ്മോസ് രാജ്യാന്തര മത്സരത്തിൽ ദുബായ് മലയാളി ഗായത്രി ശ്രീലത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കും.

മുംബൈയിൽ നടന്ന മത്സരത്തിൽ 150 പേരെ പിന്നിലാക്കി മിസ് കോസ്മോസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യാന്തര വേദിയിലേക്കു ചുവടുവച്ചത്.

ദുബായിൽ എൻജിനീയറായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സതീഷ്കുമാറിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്.  എൻജിനീയറിങ് ബിരുദധാരിയായ ഗായത്രി ടാറ്റ മോട്ടോഴ്സിൽ സീനിയർ മാനേജരാണ്. കഥകളിയിലും വിവിധ നൃത്തഇനങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റിന്റെ  അംഗീകാരമുള്ള ക്രൗൺ ഗാർലൻഡ്സ് എൽസിസി എന്ന സംഘടനയാണ് മത്സരം സംഘടിക്കുന്നത്.

Leave A Reply