ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് യാത്രികനുമായി കൂട്ടിയിടിച്ച കാർ നിർത്താതെപോയി.പഴയങ്ങാടി കെ എസ് ടി പി റോഡിലാണ് അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് കാർനിർത്തിയിരുനെങ്കിലും അപകടത്തിൽപ്പെട്ടയാൾ എഴുന്നേൽക്കുമ്പോഴേക്കും കാർ യാത്രികൻ കടന്നുകളയുകയായിരുന്നു.

കറുത്ത കളറുള്ള കർണാടക രജിസ്‌ട്രേഷൻ ഹോണ്ട ക്രീറ്റ ആണ് വാഹനം. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. പിലാത്തറ സ്വദേശി സുശീൽ ചന്ദ്രനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി .സംഭവത്തിൽ പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സി സി ടി വി കേന്ദ്രികരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply