കെ വൈ സി പുതുക്കാത്ത അക്കൗണ്ടുകൾ എസ് ബി ഐ മരവിപ്പിക്കുന്നു

ജൂലൈ 1 മുതൽ കെ‌വൈ‌സി പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ എസ്ബിഐ മരവിപ്പിച്ചു. കെ‌വൈ‌സി പുതുക്കുന്ന പദ്ധതിയുടെ ഭാഗമായി ആണ് നടപടി.

ഉപഭോക്താവ് എടിഎമ്മിലോ ഓൺലൈനിലോ ഇടപാട് നടത്താൻ ശ്രമിക്കുമ്പോഴാണ് കെ വൈ സി പുതുക്കാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചുവെന്ന സന്ദേശം വരുന്നത്.  എസ്ബിഐയുടെ ലോഗിൻ പോർട്ടലിൽ  ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ ഒന്നും ലഭിച്ചിരുന്നില്ല.

എസ് ബി ഐ ശമ്പള വിതരണ സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം എടുത്തത് തീരെ അപ്രതീക്ഷിതമായി പോയി എന്ന് പല ഉപഭോക്താക്കളും ആരോപിക്കുന്നു.

ഓൺലൈൻ തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് കെ‌വൈ‌സി പതിവായി പുതുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. മുമ്പ് 10 വർഷത്തിലൊരിക്കൽ ബാങ്കുകൾ കെ വൈ സി പുതുക്കാനായിരുന്നു നിഷ്കര്ഷിച്ചിരുന്നത്.  ഇപ്പോൾ പല സാമ്പത്തിക സ്ഥാപനങ്ങളും മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കാനാണ് നിർദേശം.

 

Leave A Reply