പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ 31പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ 31പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പോപുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യം മതസ്പർധ വളർത്തുന്നതാണെന്ന കേസിലാണ് നേതാക്കളും കുട്ടിയുടെ പിതാവും അടക്കമുള്ളവർ അറസ്റ്റിലായത്. പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസർ, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനും സംസ്ഥാന സമിതിയംഗവുമായ യഹ്‌യ കോയ തങ്ങൾ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയുടെ പിതാവ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചിരുന്നു. ‘ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. ഒരു ചെറിയ കുട്ടിയെ സർക്കാർ ദ്രോഹിക്കുകയാണെന്നും സംഘപരിവാറിന് എതിരെയാണ് മുദ്രാവാക്യം വിളിച്ചത് എന്നുമായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

 

Leave A Reply