കനത്ത മഴ തുടരുന്നു; പുതിയതെരുവിൽ വീട് തകർന്നു

കണ്ണൂർ: കനത്ത മഴയിൽ പുതിയതെരുവിൽ പഴക്കംചെന്ന വീട് തകർന്നു. പുതിയതെരു വില്ലേജോഫീസിന് സമീപം മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകർന്നത്. വീടിനകത്തുള്ളവർ ദൂരെ മാറിയതിനാൽ അപകടം ഒഴിവായി.

അതേസമയം, ജില്ലയിൽ 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കു സാധ്യതയുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave A Reply