പൊന്നിയിൻ സെൽവനിലെ കാർത്തിയുടെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

മണിരത്‌നം സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവൻ: ഭാഗം 1-നെ കുറിച്ച് കാർത്തി ത്രില്ലിലാണ്. ചോളരാജാവായ ആദിത്യ കരികാലന്റെയും കുടുംബത്തിന്റെയും ചാരനായ വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ജൂലൈ 5 ന് പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കൾ കാർത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടു. പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്ന് സംവിധായകൻ മണിരത്നം നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും.

കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു ദശാബ്ദത്തിലേറെയായി മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാൽ, ശരത്കുമാർ തുടങ്ങിയവരാണ് പൊന്നിയിൻ സെൽവന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.

 

Leave A Reply