കാറ്റും മഴയും ശക്തം; കപ്പൂരിൽ മരങ്ങള്‍ വീണ് രണ്ട് വീട് തകര്‍ന്നു

ആനക്കര:പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റും മഴയും ശക്തമായതോടെ കപ്പൂര്‍ പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. കപ്പൂരിൽ മരങ്ങള്‍ വീണ് രണ്ട് വീട് തകര്‍ന്നു. ചേക്കോട് വലിയപറമ്പില്‍ കരിയന്‍റെ ഓടിട്ട രണ്ടുനില വീടിന്റെ മുകളിലേക്കാണ് സമീപത്തെ തെങ്ങ് വീണത്.

വീട്ടില്‍ കിടന്നുറങ്ങിയിരുന്ന കരിയന്റെ തലയിലേക്ക് ഓട് വീണ് പരിക്കേറ്റു. വീടിന്റെ മുകള്‍ ഭാഗവും താഴെയും തകര്‍ന്നു. നാശനഷ്ടങ്ങള്‍ പഞ്ചായത്ത് എ.ഇ റിപ്പോര്‍ട്ടാക്കി വില്ലേജിലേക്ക് സമര്‍പ്പിക്കുമെന്ന് കപ്പൂര്‍ പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍ പഞ്ഞു.കപ്പൂര്‍ പള്ളങ്ങാട്ട് സ്വദേശി രാധാകൃഷ്ണന്‍റെ വീടിന് മുകളിലേക്ക് പ്ലാവ് വീണ് തകര്‍ന്നു. രാത്രിയില്‍ കാറ്റും മഴയും കാരണം പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Leave A Reply