പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ നിരവധി തവണ വധശ്രമമുണ്ടായെന്ന് സിദ്ധു മൂസെവാലയുടെ പിതാവ്

പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയ്ക്ക് നേരെ നിരവധി തവണ വധശ്രമമുണ്ടായെന്ന്  പിതാവ്.

പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ എട്ടുതവണ വധശ്രമമുണ്ടായതായി ആരോപണം.

തെരഞ്ഞെടുപ്പുകാലത്ത് എട്ടുതവണയെങ്കിലും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. സുരക്ഷ പിന്‍വലിച്ചതോടെ സര്‍ക്കാരും അതു തന്നെയാണ് ചെയ്തത്.’ പിതാവായ ബല്‍ക്കൗര്‍ സിംഗാണ് രംഗത്തുവന്നിരിക്കുന്നത്. ‘അവനെ കൊല്ലാന്‍ 60-80 പേര്‍ പിന്നാലെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ മകന്‍ ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് ഇരയായി. നാളെ ആരെങ്കിലും സിദ്ദുവിന് വേണ്ടി പ്രതികാരം ചെയ്യുമെന്നും അത് ഞങ്ങളുടെ സമാധാനം കൂടിയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply