സംരംഭക ഹെൽപ് ഡെസ്ക് അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു

2022-23 സംരഭകത്വ വർഷാചാരണത്തിന്റെയും  “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” ആരംഭിക്കുക  എന്ന പദ്ധതിയുടെയും ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഹെല്പ് ഡെസ്ക് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷ ഉമ്മർ നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി അരുൺകുമാർ ഇ, വാർഡ് മെമ്പർമാർ,ഇന്റേൺ അമൽജിത്ത് എന്നിവർ പങ്കെടുത്തു. ഹെല്പ് ഡെസ്ക് സേവനം തിങ്കൾ, ബുധൻ ദിവസങ്ങളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9037 25 35 32 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Leave A Reply