കർഷകസഭ ശ്രദ്ധേയമായി

അഴിയൂർ :കാർഷിക വികസനത്തിലും ആസൂത്രണത്തിലും കർഷകരെ പങ്കാളികളാക്കുക,കൃഷി ഭവന്റെ സേവനം താഴെ തട്ടിൽ ഫലപ്രദമാക്കുക, കാർഷിക പദ്ധതികൾ സംബന്ധിച്ച് കർഷകരെ ബോധവാന്മാരാക്കുക, പ്രാദേശിക പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുക എന്ന ലക്ഷ്യത്തോടുകൂടി അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച  കർഷക സഭ ശ്രദ്ധേയമായി.പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോട്ടത്തിൽ ശശിധരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ സംസാരിച്ചു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളെ കുറിച്ച് കൃഷി ഓഫീസർ സിന്ധു വി കെ ക്ലാസിന് നേതൃത്വം നൽകി.കർഷക സഭയോട് അനുബന്ധിച്ചു കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സബ്‌സിഡി നിരക്കിൽ യന്ത്രങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ ഓൺലൈൻ രെജിസ്ട്രേഷനും നടന്നു.

Leave A Reply