ഗുവാഹതി: പെരുന്നാളിനോടനുബന്ധിച്ച് മുസ്ലിംകള് പശുവിനെ ബലിയറുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അസം ജംഇയ്യതുല്‍ ഉലമ ആഹ്വാനം ചെയ്തു. ഹിന്ദു മതവികാരം വ്രണപ്പെടുമെന്നതിനാലാണ് തീരുമാനം.
പശുവിനെ മാതാവായിട്ട് കാണുന്നവരാണ് ഹിന്ദുക്കള്‍. അതിനാല്‍തന്നെ, മുസ്ലിംകള് അവരുടെ മതവികാരം വ്രണപ്പെടുത്തരുത്.
പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാന ആരാധന കര്മങ്ങളിലൊന്നായതിനാല് ബലിയറുക്കലില്നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിംകള്‍ക്കാവില്ല. എന്നാല്‍, പശുവിനെ ഒഴിവാക്കി അനുവദനീയമായ മറ്റു മൃഗങ്ങളെ ബലിയറുക്കുന്നതിന് മുസ്ലിംകള് ശ്രമിക്കണം -അസം ജംഇയ്യതുല്‍ ഉലമയുടെയും ഓള് ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പ്രസിഡന്റായ ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
പശുവിനെ തന്നെ ബലിയറുക്കണമെന്ന് ഇസ്ലാമിലില്ല. ഇതേ ആഹ്വാനം ദയൂബന്ത് ദാറുല്‍ ഉലൂം 2008ല്‍ നടത്തിയിട്ടുണ്ടെന്നും അതുതന്നെ ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.