സ്വവർഗ പ്രണയ കഥ പരാമർശം : യര്‍ലഗദ്ദ റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ബാഹുബലി നിര്‍മാതാവ്

‘ബാഹുബലി’ നിര്‍മാതാവ്  ശോബു യര്‍ലഗദ്ദ റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് . തീര്‍ത്തും നിരാശജനകമാണെന്ന് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണമെന്ന് ശോബു പറഞ്ഞു. താൻ തീര്‍ത്തും റസൂല്‍ പൂക്കുട്ടിയോട് വിയോജിക്കുകയാണെന്നും ശോബു പറഞ്ഞു. സ്വവർഗ പ്രണയ കഥയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നതെന്ന് മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി പറഞ്ഞിരുന്നു. ഇതിൽ പ്രതികരണമായിട്ടാണ് ശോബു യര്‍ലഗദ്ദ ഇക്കാര്യം പറഞ്ഞത്.

“‘ആര്‍ആര്‍ആര്‍’ നിങ്ങൾ പറയുന്നതുപോലെ ഒരു സ്വവർഗ്ഗ പ്രണയകഥയാണെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ ‘സ്വവർഗ്ഗ പ്രണയകഥ’ ഒരു മോശം കാര്യമാണോ? നിങ്ങളെ പോലെയുള്ള ഒരാൾക്ക് ഇത്രയും താഴ്ന്നതിൽ നിരാശയുണ്ട്” ശോബു പറഞ്ഞു.

ആർആർആറിനെ ‘മാലിന്യം’ എന്ന് വിളിച്ച് നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ട്വീറ്റ് ചെയ്തിരുന്നു. റസൂൽ പൂക്കുട്ടി ഇതിന്റെ മറുപടി ട്വീറ്റിലാണ്’​ഗേ ലൗ സ്റ്റോറി’ എന്ന് പരാമർശിച്ചത്. വൻരോഷത്തിനും വിമർശനങ്ങൾക്കും ഇത് ആരാധകർക്കിടയിൽ ഇടയാക്കിയിട്ടുണ്ട്.

വെറും ഒരു ഉപകരണമായിരുന്നു സിനിമയിലെ നായികയായ ആലിയ ഭട്ട് എന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ്. ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത് മാർച്ച് 25നാണ്. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി.

 

Leave A Reply