ഇരുചക്ര വാഹന മോഷ്ടാക്കളായ യുവാക്കൾ പോലീസ് പിടിയിൽ

കൊല്ലം: ജില്ലയിൽ സ്ഥിരമായി ഇരുചക്രവാഹനം മോഷണം നടത്തുന്ന പ്രതികൾ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിൽ. കൊറ്റംകര മാമ്പുഴ ചേരിയിൽ പഴഞ്ഞിമേലതിൽ വീട്ടിൽ താമസിക്കുന്ന ബി. കൈലാസ്(22), തൃക്കോവിൽവട്ടം ചെറിയേല മഠത്തിവിള വീട്ടിൽ എസ്. അഭിഷേക്(20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മേയ് 27ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ
ആണ് ഇത്തരത്തിൽ മോഷണം പോയി.

വാഹന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ കൂട്ടാളിയായ ചുടലമുത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന്‍റെ പിന്നാമ്പുറകഥകൾ വ്യക്തമായത്. നഗരത്തിൽ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് മോട്ടോർ സൈക്കിളുകളും മറ്റും മോഷ്ടിക്കുകയും ഇവ ആക്രിക്കടയിൽ എത്തിച്ച് പൊളിച്ച് വിൽക്കുകയുമാണ് സംഘത്തിന്‍റെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply