കത്തിക്കുത്ത് കേസ്; പ്രതി റിമാൻഡിൽ

പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കത്തിക്കുത്ത് കേസിൽ ഒരാൾ പിടിയിൽ.തമ്പാനങ്ങാടി സ്വദേശി പൂവ്വഞ്ചേരി തുളസീദാസിനെയാണ് (47) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തിൻറെ പേരിൽ സജീവ് (53) എന്നയാളെയാണ് തുളസീദാസ് കുത്തിപ്പരിക്കേൽപിച്ചത്.

ഞായറാഴ്ച രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം. കരാറുകാരനായ സജീവിനെ പിറകിൽ നിന്നും തുളസീദാസ് കുത്തുകയായിരുന്നു. തുളസീദാസും സജീവും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണ്.

ആക്രമണത്തിൽ തലക്കും ചെവിക്കും കൈയിനും സാരമായി പരിക്കുപറ്റിയ സജീവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തുളസീദാസിനും നിസ്സാര പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply