പുന്നപ്രയിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. ജി സൈറസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് പതിനാറാം വാർഡിലെ വിയാനിപ്പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബിജു മോൻ, പി.പി ആന്റണി, പഞ്ചായത്ത്‌ സെക്രട്ടറി എസ്. ബിജി, പഞ്ചായത്ത് അംഗം ജീൻ മേരി, ഫാ. എഡ്വേഡ് പുത്തൻ പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply