മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം∙ മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാറിലാണു സംഭവം. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ് (56) മരിച്ചത്. ഇന്നു പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്തു കടിച്ച് പരുക്കേൽപ്പിച്ച ശേഷം ജോസഫ് വീടിനു പുറത്തേക്ക് ഓടി രക്ഷപെട്ടു.

ഓടിരക്ഷപെട്ട ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് മോഷ്ടാവുമായി മൽപിടുത്തം നടന്നതായാണ് സൂചന. രാജേന്ദ്രന്റെ വീട്ടിനുള്ളിലെ ഫ്രിജിൽനിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്നു 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രന്റെ കുടുംബം പറയുന്നത്. രാജേന്ദ്രന്റെ മുഖത്ത് ജോസഫ് കടിച്ച് ഗുരുതര പരുക്കേൽപ്പിച്ചു. പരുക്കേറ്റ രാജേന്ദ്രൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply