കോവളം: തിരുവനന്തപുരം വെങ്ങാനൂരിൽ റോഡിന് സമീപം ഒഴിഞ്ഞ പറമ്പിൽ കഞ്ചാവു ചെടികൾ കണ്ടെത്തി. വെങ്ങാനൂർ നീലകേശി റോഡിലെ ഒഴിഞ്ഞ പറമ്പിലാണ് 20 -30 സെന്റിമീറ്റർവരെ ഉയരമുള്ള 19 കഞ്ചാവ് ചെടികൾ നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് ചെടികളാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിവരം എക്സൈസ് സംഘത്തിന് കൈമാറി. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുദർശനകുമാർ, സി.പി.ഒമാരായ ഷൈനി, അഞ്ജന, ആദർശ്, സുധീർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ മാറ്റി.