ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് കൊണ്ട് കോഴി ഇറച്ചി പൊതിഞ്ഞു നൽകിയ വ്യാപാരി അറസ്റ്റിൽ; സംഭവം യു പിയിൽ

സംഭാല്‍:  കോഴി ഇറച്ചി വിഭവം ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് ഉപയോഗിച്ച്‌ പൊതിഞ്ഞെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍.

ഉത്തര്‍പ്രദേശിലെ സംഭലിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോട്വാലിയിലെ ഹോട്ടല്‍ ഉടമയായ താലിബ് ഹുസൈന്‍ ആണ് അറസ്റ്റിലായത്.

ഹിന്ദു മതവികാരം വൃണപ്പെട്ടു എന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോലീസിനെ ആക്രമിച്ചെന്നാരോപിച്ച്‌ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആഹാരം പൊതിയാന്‍ ഉപയോഗിച്ച പത്രക്കടലാസും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും സ്ഥലത്തുനിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു

Leave A Reply