ബൈക്കിലെത്തിയ സംഘം അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യു​ടെ മാ​ല ക​വ​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: തൃശൂർ കൊടുങ്ങല്ലൂരിൽ അം​ഗ​ൻ​വാ​ടി ടീച്ചറുടെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ കവർന്നു. അ​ഞ്ച് പ​വ​ൻ വ​രു​ന്ന മാലയാണ് മോഷണറാവ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കാനുള്ള പി​ടി​വ​ലി​യി​ൽ അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. ശ്രീ​നാ​രാ​യ​ണ​പു​രം ആ​ല കി​ഴ​ക്ക് വ​ശം മൂ​ത്തു​കു​ന്നം ക​ള​വ​ൻ​പാ​റ സ​ജി​യു​ടെ ഭാ​ര്യ ഷീ​ന​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.കഴിഞ്ഞ ദിവസം വൈ​കീ​ട്ട് 4.30 ഓടെയാണ് ആ​ല-​ക​ള​രി​പ​റ​മ്പ് റോ​ഡി​ലാ​ണ് സം​ഭ​വം. അം​ഗ​ൻ​വാ​ടി വി​ട്ട ശേ​ഷം ക​ള​രി​പ​റ​മ്പി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​മ്മ​യെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഷീ​ന.

ബൈ​ക്കി​ൽ ആ​ദ്യം പ​ടി​ഞ്ഞാ​റോ​ട്ട് പോ​യ രണ്ടുപേരടങ്ങിയ സംഘം തി​രി​ച്ച് വ​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. അ​ധ്യാ​പി​ക ബ​ഹ​ളം വെ​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ൾ അവിടെ നിന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് അ​ൻ​പ​തോ​ളം മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് നീ​ങ്ങി പ​ഞ്ചാ​യ​ത്ത് റോ​ഡി​ലാ​ണ് സം​ഭ​വം. പ​രാ​തി​നൽകിയതിന്റെ അടിസ്ഥാനത്തിൽ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​ക​ൾ പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്.

Leave A Reply