പട്ടാപ്പകൽ വഴിയാത്രക്കാരിയെ ആക്രമിച്ച് അഞ്ചു പവന്റെ മാല കവർന്നു

തൃശൂർ∙ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ആലയിൽ പട്ടാപ്പകൽ വഴിയാത്രക്കാരിയെ ആക്രമിച്ച് അഞ്ചു പവന്റെ മാല കവർന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ടു പേരാണ് മാല കവർന്നത്.  മൂത്തകുന്നം സ്വദേശി കളവൻപാറ വീട്ടിൽ സജിയുടെ ഭാര്യ സീനയുടെ  മാലയാണ് കവർന്നത്. സീനയ്ക്ക് വീണ് പരുക്കേറ്റു.

ആല കളരിപറമ്പിൽ താമസിക്കുന്ന അമ്മയെ കാണാൻ അംഗൻവാടിയിൽ നിന്ന് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേരായിരുന്നു മോഷ്ടാക്കൾ. ഇരുവരും ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയവരാണ് മാല കവർന്നത്. പുറകിലൂടെ വന്ന് മുന്നോട്ട് പോയ ശേഷം വീണ്ടും മടങ്ങി വന്നാണ് മാല കവർന്നത്.മതിലകം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ  പരിശോധിച്ച് വരികയാണ് പൊലീസ്.

Leave A Reply