നിരന്തര കുറ്റവാളി; കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനെയാണ് (29) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അങ്കമാലി പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.2017ൽ ആഷിഖിനെ ഒരുവർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.ഇത് ലംഘിച്ചതിന് കോടതി ശിക്ഷയും വിധിച്ചു. കഴിഞ്ഞ ഏപ്രിലിൽ കിടങ്ങൂരിൽ വിഷ്ണു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയവെയാണ് കാപ്പ ചുമത്തിയത്.

Leave A Reply