പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കൊ​ല്ലം: സമൂഹ മാധ്യമം വഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ല്‍കി പീ​ഡി​പ്പി​ച്ച യു​വാവിനെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം പോലീസ് അറസ്റ്റ് ചെയ്തു.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വദേശി ജോ​മോ​ന്‍ (23) ആ​ണ് ഈ​സ്റ്റ് പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. ജോ​മോ​ന്‍ ര​ണ്ട് മാ​സം മു​മ്പ്​ ഇ​ന്‍സ്റ്റാ​ഗ്രാം വ​ഴി പെ​ണ്‍കു​ട്ടി​യു​മാ​യി സു​ഹൃ​ദ്​​ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. കൊ​ല്ല​ത്തേ​ക്കു​വ​ന്ന പെ​ണ്‍കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ല്‍ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് തുടർന്ന് കൊ​ല്ലം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഈ​സ്റ്റ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷി‍െന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ര്‍, അ​ന്‍സ​ര്‍ഖാ​ന്‍, അ​ഖി​ല്‍ വി​ജ​യ​കു​മാ​ര്‍, സി.​പി.​ഒ അ​ഭി​ലാ​ഷ്, രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ അറസ്റ്റ് ചെയ്തത്.

Leave A Reply