‘കോവിഡ് ഭീതി അകലുന്നില്ല..’; രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

ഡൽഹി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ നാലു മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44 ശതമാനം കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങി മൂന്ന് വര്‍ഷമായിരിക്കുന്നു. ഇതിനോടകം തന്നെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം നാം മനസിലാക്കിക്കഴിഞ്ഞു. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ , രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ. എങ്കില്‍ കൂടിയും കൊവിഡ് രോഗം വലിയ വെല്ലുവിളികളാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

Leave A Reply