പ്രതിരോധം ശക്തമാക്കുന്നു; ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ

പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മുൻനിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ മാറ്റിനിർത്തിക്കൊണ്ടാണ് മലേഷ്യ, ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്തത്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ മാധവനാണ് ഇക്കാര്യം അറിയിച്ചത്. പഴകിയ യുദ്ധ വിമാനങ്ങൾ മാറ്റി പ്രതിരോധം ഇരട്ടിപ്പിക്കാനാണ് മലേഷ്യയുടെ നീക്കം.ഇതിന്റെ ഭാഗമായി, റഷ്യയുടെ സുഖോയ് സു 30 യുദ്ധവിമാനത്തിന്റെ നവീകരണത്തിനായി എംആർഒ(മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സൗകര്യം ഒരുക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave A Reply