റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു

വയനാട്: കനത്ത മഴയെ തുടര്‍ന്ന് തരുവണ-വൈത്തിരി റോഡില്‍  റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. ചങ്കരപ്പന്‍ അമ്മദിന്റെ വീടിന്റെ മുന്‍ വശത്തെ കല്ലു കെട്ടാണ് ഭാഗികമായി തകര്‍ന്ന് വീണത്. 50 മീറ്ററോളം നീളമുള്ള മതിലില്‍ 10 മീറ്ററോളമാണ് ഇടിഞ്ഞത്.

ബാക്കിഭാഗം ഏതു സമയത്തും ഇടിഞ്ഞുവീഴാന്‍പാകത്തിലാണ് ഉള്ളത്. പ്രധാനറോഡില്‍ 50 മീറ്ററോളം നീളത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടര്‍ന്നാല്‍ ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി റോഡ് അരിക് മുഴുവന്‍ വീടിന്റെ മുറ്റത്തേക്ക് വീഴാനുള്ള സാധ്യതയുണ്ട്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.

 

Leave A Reply