ഈ പരമ്പര ജയിച്ചാൽ അത് അവിസ്മരണീയമായിരിക്കും: മുഹമ്മദ് സിറാജ്

ഈ പരമ്പര ജയിച്ചാൽ അത് അവിസ്മരണീയമായിരിക്കുമെന്ന് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്ക് ശേഷം മുഹമ്മദ് സിറാജ് മാധ്യമങ്ങളോട് പറഞ്ഞു.

ആതിഥേയരുടെ ആദ്യ ഇന്നിംഗ്‌സിൽ 66 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി ഉയർന്നു. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. നിലവിലെ മത്സരത്തിൽ ജയിച്ചാൽ പരമ്പര വിജയം ഉറപ്പാക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പന്ത് ജഡേജ എന്നിവരുടെ സെഞ്ചുറിയുംബുമ്രയുടെ വെടിക്കെട്ടിലും ഒന്നാം ഇന്നിങ്ങ്സിൽ 416 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിനെ ഇന്ത്യ 284 റൺസിന് ഓൾഔട്ടാക്കി. ഇതോടെ ഇന്ത്യ 132 റൺസിന്റെ ലീഡ് നേടി. ഈ ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ കളി അവസാനിപ്പിച്ചപ്പോൾ 125/3 എന്ന നിലയിലാണ് ആണ്. ഇന്ത്യയുടെ ലീഡ് ഇപ്പോൾ 257 ആയി. അമ്പത് റൺസുമായി പുജാരയും, മുപ്പത് റൺസുമായി പൂജാരയുമാണ് ക്രീസിൽ. ഗിൽ(4), വിരാട് കൊഹിലി(20) ഹനുമാൻ വിഹാരി(11) എന്നിവരാണ് പുറത്തായത്.

 

 

Leave A Reply