ശ്രീലങ്കയിലെ ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷത്തേക്കുള്ള വിസ അനുവദിച്ചു.പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലങ്കൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പി.എൽ.സി മാനേജിംഗ് ഡയറക്ടർ മനോജ് ഗുപ്ത അടക്കം 10 വ്യവസായികൾക്ക് മന്ത്രി ദാമ്മിക പെരേര വിസ വിതരണം ചെയ്തു. ശ്രീലങ്കൻ സർക്കാരിന്റെ നടപടിയെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ സ്വാഗതം ചെയ്തു.
നേരത്തെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാങ്ല ശ്രീലങ്കൻ വ്യവസായ മന്ത്രി നളിൻ ഫെർണാണ്ടോയുമായുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തിരുന്നു.