തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. നാല് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

രണ്ട് സ്ത്രീകള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ആശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുമാരനഗര്‍ സ്വദേശി യൂനില്‍ ഭാര്യ ദിവ്യ എന്നിവരുടെ കുഞ്ഞിനെയാണ് തട്ടിയെടുത്തത്.

Leave A Reply