വിംബിൾഡൺ: സാനിയ മിർസ-മേറ്റ് പവിച് സഖ്യം മിക്സഡ് ഡബിൾസ് ക്വാർട്ടറിൽ കടന്നു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും അവരുടെ ക്രൊയേഷ്യൻ പങ്കാളിയായ മേറ്റ് പാവിച്ചും വിംബിൾഡൺ 2022 മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിലെത്തി, അവരുടെ റൗണ്ട് ഓഫ് 16 മത്സരത്തിൽ വാക്കോവർ ലഭിച്ചു.

സാനിയ-പാവിച്ച് സഖ്യം പ്രീക്വാർട്ടറിൽ ഇവാൻ ഡോഡിഗ്-ലതിഷ ചാൻ സഖ്യത്തെ നേരിടാനിരിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ അവർ ഇനി ഓസ്‌ട്രേലിയൻ-കനേഡിയൻ ജോഡികളായ ജോൺ പിയേഴ്‌സ്-ഗബ്രിയേല ഡബ്രോസ്‌കി അല്ലെങ്കിൽ ബ്രസീലിന്റെ ബ്രൂണോ സോറസ്, ബിയാട്രിസ് ഹദ്ദാദ് മയ എന്നിവരെ നേരിടും. ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ഡേവിഡ് വേഗ ഹെർണാണ്ടസ്-ജോർജിയയുടെ നതേല ദസലാമിഡ്‌സെ സഖ്യത്തെ 6-4, 3-6, 7-6(3) എന്ന സ്‌കോറിനാണ് ഇന്ത്യയും അവരുടെ ക്രൊയേഷ്യൻ പങ്കാളിയും പരാജയപ്പെടുത്തിയത്.

 

Leave A Reply