ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ

ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഫുജൈറ പോലീസാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ബീച്ചുകളിൽ മുങ്ങി അപകടങ്ങൾ കുറയ്ക്കുന്നതിന് അധികൃതർ ഒരു മാസത്തെ ബോധവൽക്കരണ ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ബീച്ചിൽ പോകുന്നവർക്ക് നീന്തുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ളയറുകൾ നൽകും. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ മൂന്ന് ഭാഷകളിലാണ് ഈ ഫ്ളയറുകൾ അച്ചടിക്കുന്നത്.

Leave A Reply