പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി

ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് തടവും പിഴയും വർദ്ധിക്കും. നിയമലംഘകൻ വിദേശിയാണെങ്കിൽ ശിക്ഷയ്ക്കു ശേഷം ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘനത്തിനു ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി.

Leave A Reply