ഖത്തറിലെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നിർദേശം

ഖത്തറിലെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നിർദേശം.  പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ഖത്തർ സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിലുടനീളം പ്രാദേശിക തലത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

Leave A Reply