വടകര: വില കുത്തനെ താഴോട്ട് പതിക്കുന്ന സാഹചര്യത്തില്‍ താലൂക്കില്‍ പച്ചത്തേങ്ങ സംഭരണം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി.തഹസില്‍ദാറുടെ നേതൃത്വത്തില്‍ കൃഷി, സഹകരണ വകുപ്പു മേധാവികളുടെ യോഗമാണ് വിളിക്കുന്നത്. പച്ചത്തേങ്ങ സംഭരണം നടക്കാത്തതിനാല്‍ കേരകര്‍ഷകരുടെ പ്രയാസം സമിതി അംഗം പി. സുരേഷ് ബാബുവാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് വടകര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ തെങ്ങ് കര്‍ഷകരുള്ളതും ഗുണമേന്മയുള്ള നാളികേരം ഉല്പാദിപ്പിക്കുന്നതും. 24 പഞ്ചായത്തുകളിലും വടകര നഗരസഭയിലും ഓരോ സംഭരണ കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
യോഗത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. സുരേന്ദ്രന് , സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്ബാല , സി.കെ. കരീം, ടി.വി. ഗംഗാധരന്, പി.പി. രാജന് , ബാബു പറമ്ബത്ത്, പി.പി. അബ്ദുല്ല, പി.എ. മുസ്തഫ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.