ലോകകപ്പ് യാത്രാ പദ്ധതി; ഖത്തറിൽ ഗതാഗത പരിഷ്‌കാരം

ലോകകപ്പ് യാത്രാ പദ്ധതിയുടെ ഭാഗമായി ഖത്തറില്‍ ഗതാഗത പരിഷ്കാരം. എ- റിങ് റോഡിലെ ഒരു ലൈനില്‍ ഇനി ബസ്, ടാക്സി വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.ദോഹ നഗരത്തിലെ എ-റിങ് റോഡിൽ ഇരു ദിശകളിലും ഒരു പാത പൊതുഗതാഗതത്തിന് മാത്രമായി മാറ്റിവെക്കാനാണ് തീരുമാനം.

ബസ്, ടാക്സി, ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഔദ്യോഗിക വാഹനങ്ങൾ, എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവക്ക് മാത്രമായിരിക്കും ഇതിലൂടെ സഞ്ചരിക്കാന്‍ അനുമതി. ഫിഫ ലോകകപ്പിനെത്തുന്ന ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് സുഗമമായതും പരിസ്ഥിതി സൗഹൃദവുമായ യാത്രാ അനുഭവം നൽകാൻ ഈ ബസ് ലൈൻ സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയാല്‍ നടപടി നേരിടേണ്ടി വരും.

Leave A Reply