മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകൾ തീകൊളുത്തി

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകൾ തീകൊളുത്തി. മധ്യപ്രദേശിലെ ഗുണാ മേഖലയിലാണ് സംഭവം. കുടുംബ ഭൂമി കയ്യേറാനുള്ള ശ്രമം എതിർത്തതിനാണ് 38 കാരിയായ രാംപ്യാരിയെ  മൂന്ന് പേർ ചേർന്ന് തീകൊളുത്തിയത്.

എൺപത് ശതമാനം പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. തീകൊളുത്തിയ ശേഷമുള്ള സ്ത്രീയുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Leave A Reply