സൗദി അറേബ്യയില്‍ വാഹനാപകടം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയില്‍ വാഹനാപകടം. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാറുകളും ലോറിയും വാനും ഉള്‍പ്പെടെയുള്ളവ കൂട്ടിയിടിച്ചതോടെ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തില്‍ ഏതാനും കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Leave A Reply