ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ ബിജെപി സംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജവാഴ്ചയെ ജനങ്ങൾ മടുത്തു, പ്രത്യേകിച്ച് യുവാക്കൾക്കെന്ന് മോദി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ പരിഹസിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. രാജവാഴ്ചയും അത്തരം രാഷ്ട്രീയവും ജനങ്ങൾക്കിനിയും പേറാനാകില്ല. രാജവംശ പാർട്ടികൾക്ക് അധികം കാലം നിലനിൽക്കാനാകില്ലെന്നും മോദി വ്യക്തമാക്കി.