കാപ്പ ചുമത്തി ജയിലിലടച്ച പ്രതികളുടെ അപ്പീല്‍ കാപ്പ ഉപദേശക സമിതി തള്ളി

ആലുവ: കാപ്പ ചുമത്തി ജയിലിലടച്ച പ്രതികളുടെ അപ്പീല്‍ കാപ്പ ഉപദേശക സമിതി തള്ളി. നിരന്തര കുറ്റവാളികളായ മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രതീഷ് (കാര രതീഷ്-38 ), പള്ളിപ്പുറം ചെറായി വാടേപ്പറമ്ബില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ്-51) എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്.

കാലടി സനല്‍ വധക്കേസിലെ പ്രതിയായ രതീഷ് കൊലപാതക ശ്രമം, ആയുധം കൈവശം വെക്കല്‍, സ്ഫോടക വസ്തു നിയമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങി പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്. രാജേഷിന്‍റെ പേരിൽ വീട് കയറി ആക്രമണം, കവര്‍ച്ച, അടിപിടി, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി മുപ്പതോളം കേസുകളിൽ പ്രതിയാണ് .

Leave A Reply