അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനി  പിടിയിൽ

കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനി  പിടിയിൽ.
എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാനു ഇവരെ പിടികൂടിയത്.അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെല്‍വമാണ് (52) പിടിയിലായത്.

കലൂര്‍ ഷാരത് റോഡിലുള്ള സലീമിന്‍റെ കടയില്‍ ഡ്രൈഡേയില്‍ വില്‍പന നടത്താനായി സൂക്ഷിച്ചിരിക്കുന്ന മദ്യമാണിതെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി കമീഷണര്‍ വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

Leave A Reply