കനത്ത മഴയെ തുടര്‍ന്ന് ലക്ഷദ്വീപിന്‌ പോകേണ്ട യാത്രക്കാര്‍ നെടുമ്ബാശേരിയില്‍ കുടുങ്ങി

നെടുമ്ബാശേരി: കനത്ത മഴയെ തുടര്‍ന്ന് ലക്ഷദ്വീപിന്‌ പോകേണ്ട യാത്രക്കാര്‍ നെടുമ്ബാശേരിയില്‍ കുടുങ്ങി. ഉച്ചക്ക് 12.08ന് 65 യാത്രക്കാരുമായി അഗത്തിയിലേക്ക് പുറപ്പെട്ട അലൈന്‍സ് എയര്‍വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് അഗത്തിയിലിറങ്ങാനാവാതെ 2.29ന് നെടുമ്ബാശേരിയില്‍ മടങ്ങിയെത്തിയത്.

വിമാന സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കുകയും ചെയ്തു . യാത്രക്കാരെ എന്ന് അഗത്തിയിലേക്ക് കൊണ്ടു പോകുമെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഭക്ഷണമോ താമസസൗകര്യമോ നല്‍കാന്‍ വിമാന അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply