ഡി.​വൈ.​എ​ഫ്‌.​ഐ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു

മ​ണ്ണാ​ര്‍ക്കാ​ട്: ഡി.​വൈ.​എ​ഫ്‌.​ഐ മ​ണ്ണാ​ര്‍ക്കാ​ട്ട്​ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വിളിച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.ഡി.​വൈ.​എ​ഫ്‌.​ഐ ജി​ല്ല സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ക്കെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്റെ പ​രാ​തി​യി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ലാ​ണ് ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​ത് സ​മൂ​ഹ​ത്തി​ന്റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കു​ന്ന​തും ക​ലാ​പം ആ​ഹ്വാ​നം ചെ​യ്യു​ന്ന​തും ജ​ന​ജീ​വി​ത​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ണാ​ര്‍ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ഗു​പ്ത, കു​മ​രം​പു​ത്തൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് രാ​ജ​ന്‍ ആ​മ്ബാ​ട​ത്ത് എ​ന്നി​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

Leave A Reply