സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് ഉണ്ടായ അ‌പകടത്തില്‍ രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് ഉണ്ടായ അ‌പകടത്തില്‍ രണ്ട് പേര്‍ മരിച്ചു. റാന്നി ഉതിമൂട്ടിലാണ് അ‌പകടം.മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന്‍ (18), അയല്‍വാസിയും സുഹൃത്തുമായ സിജോ വര്‍ഗീസ് (18) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സുരക്ഷാ ഇരുമ്ബു വേലിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘതത്തില്‍ രണ്ട് പേരും പുറത്തേക്ക് തെറിച്ചുവീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.റാന്നി പോലീസ് എ.എസ്‌.ഐ കൃഷ്ണന്‍കുട്ടിയുടേയും റാന്നി മുന്‍സിപ്പല്‍ കോടതി ജീവനക്കാരി ജിതയുടേയും മകനാണ് യദു കൃഷ്ണന്‍. എം.സി വര്‍ഗീസ്-ലിസി ദമ്ബതികളുടെ മകനാണ് സിജോ.

Leave A Reply