അ​ബ്കാ​രി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 17 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ല്ലം: ഡ്രൈ ​ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 17 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ 73 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ മ​ദ്യം, 4.5 ലി​റ്റ​ര്‍ ബി​യ​ര്‍, ഒ​രു ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യം, 1.200 ലി​റ്റ​ര്‍ വ്യാ​ജ മ​ദ്യം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഡ്രൈ ​ഡേ​യി​ല്‍ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന് എ​ഴു​കോ​ണ്‍ റേ​ഞ്ച് പ​രി​ധി​യി​ല്‍ നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ടൂ​ര്‍ സു​രേ​ഷ് എ​ന്ന സു​രേ​ഷ് കു​മാ​ര്‍(45), വേ​ങ്ങ സ്വ​ദേ​ശി ര​തീ​ഷ് (39), അ​ഞ്ച​ല്‍ റേ​ഞ്ച് പ​രി​ധി​യി​ല്‍ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, വി​ദേ​ശ മ​ദ്യം, ബി​യ​ര്‍ എ​ന്നി​വ ക​ച്ച​വ​ടം ചെ​യ്ത ഏ​രൂ​ര്‍ സ്വ​ദേ​ശി സു​ധീ​ഷ്, പു​ന​ലൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫി​സി​ല്‍ മ​ദ്യ​ക്ക​ച്ച​വ​ടം ചെ​യ്ത കു​റ്റ​ത്തി​ന് ത​ടി​ക്കാ​ട് സ്വ​ദേ​ശി നി​സാം (48), അ​ള​വി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യം കൈ​വ​ശം വെ​ച്ച​തി​ന്​ ച​വ​റ പു​ത്ത​ന്‍തു​റ സ്വ​ദേ​ശി ജ​യ​കു​മാ​ർ (53), ച​വ​റ പ​ന്മ​ന സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍ (54), കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍കു​മാ​ർ ‍(57), ക​ള​ത്തൂ​ര്‍ സ്വ​ദേ​ശി വി​നോ​ദ് (46), പൊ​തു​സ്ഥ​ല​ത്ത്​ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന് ശൂ​ര​നാ​ട് സ്വ​ദേ​ശി ഹ​രി​കു​മാ​ർ ‍(38), കൊ​ട്ടാ​ര​ക്ക​ര വി​ല​ങ്ങ​റ സ്വ​ദേ​ശി ദി​നേ​ശ്കു​മാ​ര്‍ (40), നെ​ല്ലി​ക്കു​ന്നം സ്വ​ദേ​ശി പ്ര​വീ​ണ്‍ (28) എ​ന്നി​വ​ര്‍ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

സ്ഥി​രം അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വി​റ​ക് അ​നി​ല്‍ എ​ന്ന അ​നി​ലി​നെ (45) 15 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ശാ​സ്താം​കോ​ട്ട റേ​ഞ്ചി​ല്‍ മ​ദ്യ​ക്ക​ച്ച​വ​ടം ചെ​യ്ത​തി​ന് പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ​ട്ട​ക​ട​വ് ഓ​മ​നാ​ല​യ​ത്തി​ൽ ശ്രീ​ല​ത (41), കൊ​ട്ടാ​ര​ക്ക​ര റേ​ഞ്ചി​ല്‍ മ​ദ്യ​ക്ക​ച്ച​വ​ടം ചെ​യ്ത കു​റ്റ​ത്തി​ന് ഏ​ഴ് ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി സു​നി​ല്‍കു​മാ​റി​നെ​യും(45) പ​ത്ത​നാ​പു​രം റേ​ഞ്ചി​ല്‍ തെ​ന്മ​നം സ്വ​ദേ​ശി രാ​ജീ​വ​നെ​യും (54) അ​റ​സ്റ്റ് ചെ​യ്തു. എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ബി.​സു​രേ​ഷി​ന്‍റെ നി​ര്‍ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കൊ​ല്ലം അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍ട്ട് അ​റി​യി​ച്ചു.

Leave A Reply